Watch the troll video of famous Bollywood actor KRK
കാത്തിരിപ്പ് അവസാനിച്ചു,അത് ഒഫീഷ്യലായി.മമ്മൂട്ടി 50 കോടി ക്ലബ്ബിൽ. മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രമായി ഗ്രേറ്റ് ഫാദർ മാറി.ബോക്സ് ഓഫീസിൽ തന്റെ പവർ നഷ്ട്ടപെട്ടു എന്ന് വിമർശിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് ഗ്രേറ്റ് ഫാദറിലൂടെ മമ്മൂട്ടി നൽകിയത്.ഒഫീഷ്യലി ഓഗസ്റ്റ് സിനിമയും മമ്മൂട്ടിയും അത് പ്രഖ്യാപിച്ചു. വേൾഡ് വൈഡ് കളക്ഷനാണ് 50 കോടി.ചിത്രം പുറത്തിറങ്ങി 25 ദിവസത്തിലേക്ക് കടക്കുമ്പോഴാണ് 50 കോടി പിന്നിടുന്നത്. ഗൾഫിലും ഗ്രേറ്റ് ഫാദർ തരംഗം ആഞ്ഞടിക്കുകയാണ് , ആദ്യ 3 ദിവസം കൊണ്ട് ഗ്രേറ്റ് ഫാദർ നേടിയത് 10.5 കോടിയാണ്.പുലിമുരുകൻ നേടിയത് 13 കോടിയാണ്.മലയാള സിനിമയിലെ സെക്കൻഡ് ബെസ്റ്റാണ് ഇത്.ഗൾഫിൽ നേടിയ വലിയ മുന്നേറ്റമാണ് 50 കോടിയിലേക്കുള്ള വേഗത കൂട്ടിയത് .